
പയ്യോളിയിലെ ഇൻഡസ് ബാങ്ക് ഡയറക്ടർ ജെ സി ഐ സേനറ്റർ ശരത്ത് പി ടി ക്ക് ജെ സി ഐ സോൺ 21 ലെ മികച്ച സംരംഭകനുള്ള അവാർഡ്കോഴിക്കോട് മറീന കൺവെൻഷൻ സെൻററിൽ വച്ച് നടന്ന ജെ സി ഐ സോൺ 21 മേഖല കൺവെൻഷനിൽ മികച്ച യുവ സംരംഭകനുള്ള “കമൽ പത്ര” അവാർഡ് ജെസിഐ പയ്യോളി ടൗൺ പ്രസിഡൻറ് ജെസി ഐ സേനറ്റർ ശരത്ത് പി ടി കരസ്ഥമാക്കി.
കഴിഞ്ഞ 12 വർഷമായി പയ്യോളി പേരാമ്പ്ര റോഡ് ബെൻഹർ പ്ലാസ ബിൽഡിങ്ങിൽ ഇൻഡസ് ബാങ്ക് എന്ന സ്ഥാപനം നടത്തിവരുന്നു. ജെ സി ഐയുടെ മുൻ നാഷണൽ പ്രസിഡന്റ് ജെസിഐ സേനറ്റർ ജി സുബ്രമണ്യൻ മുഖ്യാതിഥിയായി എത്തിയ
ചടങ്ങിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി

