
യു ഡി എഫ് നേതൃത്വത്തിന് എന്നും തലവേദനയാണ് മലപ്പുറത്തെ പൊൻമുണ്ടം പഞ്ചായത്ത്. അനുനയിപ്പിച്ചും അച്ചടക്കത്തിന്റെ വാള് കാട്ടിയുമൊക്കെ മറ്റ് പല പഞ്ചായത്തുകളിലും മുന്നണി സംവിധാനത്തിലേക്ക് പ്രാദേശിക നേതാക്കളെ കൊണ്ടുവരുന്ന കോൺഗ്രസ്, ലീഗ് നേതൃത്വത്തിന് പൊൻമുണ്ടം പക്ഷേ ബാലികേറാമലയാണ്. മലപ്പുറം പൊൻമുണ്ടം പഞ്ചായത്തില്‍ സമവായമുണ്ടാക്കാനുള്ള യു ഡി എഫ് നേതൃത്വത്തിന്റെ നീക്കം ഇത്തവണയും പാളി. കോൺഗ്രസും മുസ്ലീം ലീഗും വെവ്വേറെ മത്സരിക്കാനാണ് ഏറ്റവും ഒടുവിൽ തീരുമാനമായിരിക്കുന്നത്. സീറ്റു ചര്‍ച്ചയില്‍ ഉടക്കി മുന്നണി സംവിധാനം പൊളിഞ്ഞതോടെ വികസമില്ലായ്മയും അഴിമതിയുമൊക്കെയായി ഇരുപാര്‍ട്ടികളും ആരോപണ പ്രത്യാരോപണങ്ങളിലാണ്.

