
പെരിയ ഇരട്ടക്കൊലക്കേസിലെ ഒന്നാംപ്രതി ഉൾപ്പെടെയുള്ള പ്രതികൾക്ക് കൂട്ട പരോൾ അനുവദിച്ച് ജയിൽ വകുപ്പ്. ഒന്നാംപ്രതി പീതാംബരൻ, നാലാം പ്രതി അനിൽ, അഞ്ചാംപ്രതി ഗിജിൻ, ഏഴാം പ്രതി അശ്വിൻ, പതിനഞ്ചാം പ്രതി സുരേന്ദ്രൻ എന്നിവർക്കാണ് പരോൾ അനുവദിച്ചത്. എൽഡിഎഫ് സർക്കാർ അധികാരം ഒഴിയും മുമ്പ് തിരക്കിട്ട് പരോൾ അനുവദിക്കുകയായിരുന്നു. ഇരുപത് ദിവസത്തേക്ക് പരോൾ ലഭിച്ച ഇവരെല്ലാം കാസർകോട് ജില്ലയിൽ എത്തിയിട്ടുണ്ട്.

