
ഒയിസ്ക വടകര ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ വടകര ആയുർവേദ ആശുപത്രിയുടെ സഹകരണത്തോടെ അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനം സമുചിതമായി ആചരിച്ചു. നഗരസഭ കൗൺസിലർ ശ്രീമതി ശോഭ എം.പി പരിപാടി ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ശ്രീ. ഷംസുദ്ദീൻ സ്വാഗതമാശംസിച്ച ചടങ്ങിൽ ഒയിസ്ക പ്രസിഡണ്ട് രാജീവൻ കെ.പി. അധ്യക്ഷത വഹിച്ചു. ഒയിസ്ക സൗത്ത് ഇന്ത്യ ഉപദേശക സമിതി അംഗം കെ.പി. ചന്ദ്രശേഖരൻ മുഖ്യ പ്രഭാഷണം നടത്തി. ശ്രീ പുറന്തോടത്ത് സുകുമാരൻ , ഹരിദാസ് , വിമൻസ് ഫോറം പ്രസിഡണ്ട് ശ്രീമതി സുധ, ശ്രീ പി. പി. രാജൻ എന്നിവർ ആശംസകൾ നേർന്നു. ആശുപത്രി വളപ്പിലെ വൃക്ഷങ്ങളുടെ നാമസൂചന ബോർഡുകളും, ജൈവ സമ്പത്തിൻ്റെ രജിസ്ട്രിയുമടങ്ങുന്ന പദ്ധതിക്കാണ് തുടക്കമിട്ടത്. പ്രാദേശിക ഇടപെടലുകളിലൂടെ ആഗോള ജൈവ വൈവിധ്യ സംരക്ഷണം എന്ന ലക്ഷ്യത്തിനായി ജീവനക്കാർ, പൊതുജനങ്ങൾ, വിദ്യാർത്ഥികൾ എന്നിവരിൽ ജൈവ സംരക്ഷണ അവബോധം സൃഷ്ടിക്കുക എന്ന ആശയം മുന്നോട്ട് വെച്ചു.

