
രണ്ടുകിലോ കഞ്ചാവുമായി കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി പാലക്കാട് പിടിയില്‍. ബി.ഗെ. ഷാജഹാൻ (25)ആണ് പിടിയിലായത്. പാലക്കാട് ജങ്ഷന് റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ കുറ്റാന്വേഷണ വിഭാഗവും എക്സൈസ് സ്ക്വാഡും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. സംശയാസ്പദമായി പെരുമാറിയ ഇയാളുടെ ബാഗ് പരിശോധിച്ചപ്പോള്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
എക്സൈസ് ഇന്‍സ്പെക്ടര്‍ അജയകുമാര്‍, ആര്.പി.എഫ് കുറ്റാന്വേഷണവിഭാഗം എസ്.ഐ പി.ദീപക്, എസ്.ഐ അജിത് അശോക്, കോണ്‍സ്റ്റബിള്‍മാരായ എന്‍.ശ്രീജിത്, എം.പ്രസാദ് എക്സൈസ് ഉദ്യോഗസ്ഥരായ തൗഫീക്, രജിത്, മസിലാമണി, കെ.രാജേഷ് എന്നിവരാണ് പരിശോധന നടത്തിയത്.

