
വടകര :യുപിയിൽ നടന്ന 46ാം മത് ജുനിയർ നാഷണൽ റോവിംഗ് ചാബ്യൻഷിപ്പിൽ സിൽവർ മെഡൽ ജേതാവ് വടകര മയ്യന്നൂലെ മിത്ര നന്ദ കല്ലാട്ട് യു പി മുഖ്യമന്ത്രി. യോഗി ആ ദി ത്യനാഥ് മെഡൽ നൽകി. 2023 മുതൽ നിരവധി ദേശീയ മത്സരങ്ങളിൽ പങ്കെടുത്ത് വരുന്ന മിത്ര നന്ദ സ്വർണ്ണം, വെള്ളി, വെങ്കല മെഡലുകൾ നേടിയിട്ടുണ്ട്..ആലപ്പുഴ എസ് ഡി വി ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ്റ്റ് വൺ വിദ്യാർത്ഥിനിയായ മിത്ര നന്ദ കേരള സ്പോട്സ് കൗൺസിലിന്റെ ആലപ്പുഴ റോവിംഗ് അക്കാദമിയിലെ കോച്ചുമാരായ ബിനു കുര്യന്റെയും, എൽ ബിസൺന്റെയും ശിക്ഷണത്തിലാണ് പരിശീലനം.വടകര മയ്യന്നൂർ മുരളീധരൻ കല്ലാട്ടിന്റെയും, ഷെർലിയുടെയും മകളാണ്. ശ്രീനന്ദ കല്ലാട്ട് സഹോദരിയാണ്.

