
കുറുന്തോടി: ജൂൺ ഒന്നിന് നടക്കുന്ന പ്രവേശനോത്സവം കളർ ആക്കാൻ വിദ്യാലയത്തിലെ സംഗീത ട്രൂപ്പ് ഒരുങ്ങി. കുറുന്തോടി എം എൽ പി സ്കൂളിലെ രക്ഷിതാക്കളുടെ നേതൃത്വത്തിലാണ് സംഗീത ട്രൂപ്പ് രൂപീകരിച്ചത്. ഗ്രൂപ്പിന്റെ ഉദ്ഘാടനം തോടന്നൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പ്രേമചന്ദ്രൻ നിർവഹിച്ചു. വിദ്യാലയത്തിലെ നേഴ്സറി അധ്യാപികയും യുവ കവയിത്രിയുമായ ദിൽഷ പി വി രചിച്ച “അറിവിൻ ചിറകേറി ഉയരാം” എന്നു തുടങ്ങുന്ന ഗാനമാണ് പ്രവേശനോത്സവം ഗാനമായി തെരഞ്ഞെടുത്തത് . പിടിഎ പ്രസിഡണ്ട് നരേന്ദ്രനാഥിന്റെ നേതൃത്വത്തിലുള്ള രക്ഷിതാക്കളുംവിദ്യാർത്ഥികളും ഉൾപ്പെടുന്ന ടീമാണ് പരിശീലനം നടത്തിവരുന്നത് . ജൂൺ ഒന്നിന് മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ദിൻഷ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. പുതുമയാർന്ന പ്രവേശനോത്സവം സംഘടിപ്പിക്കുവാനുള്ള ഒരുക്കത്തിലാണ് രക്ഷിതാക്കളും അധ്യാപകരും. പ്രവർത്തനങ്ങൾക്ക് മാനേജർ ചന്ദ്രിക, പ്രധാന അധ്യാപിക പ്രസീന കെ എം അധ്യാപകരായ നസീമ, രാഹുൽ , അക്ഷയ് കുമാർ , ജീജ പി.ടി.എ പ്രസിഡണ്ട് നരേന്ദ്രനാഥ് , അനീഷ് ഈ സി , ഷമീർ , തുഷാര തുടങ്ങിയവർ നേതൃത്വം നൽകിവരുന്നു .

