
ഭാരത് സേവക് സമാജ് അവാർഡ് നേതാവ് പുറന്തോടത് സുകുമാരന് ജന്മനാട്ടിൽ ആദരവ് നൽകി. കടത്തനാട് റെഡിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന പരിപാടി ഗംഗധരൻ പുറന്തോടത് ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർമാരായ സുനിത രാജീവൻ, പി സോമശേഖരൻ എന്നിവർക്ക് സ്വീകരണവും നൽകി. ചടങ്ങിൽ പ്രസിഡന്റ് വി ടി സദാനന്ദൻ അധ്യക്ഷനായിരുന്നു. സുനിത രാജീവൻ, പി സോമശേഖരൻ, പുറന്തടാത്ത സുകുമാരൻ , മധു കടത്തനാട്, എൻ അനിൽകുമാർ, പി തിലകകുമാരി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പി കെ അജിത്കുമാർ സ്വാഗതവും മഹിതൻ പി കെ നന്ദിയും രേഖപ്പെടുത്തി.

