
ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിലെ കണ്ണോത്ത് മീത്തൽ -കണ്ണംകുന്നത്ത് താഴ റോഡിൻ്റെ പ്രവൃത്തി ഉൽഘാടനം സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ നിർവ്വഹിച്ചു. യാത്രാക്ലേശം അനുഭവിക്കുന്ന കണ്ണോത്ത്, പുത്തുച്ചാലിൽ ഭാഗങ്ങളിലെ ജനങ്ങൾക്ക് വളരെയേറെ പ്രയോജനപ്പെടുന്ന റോഡാണിത്. ആയഞ്ചേരി – കടമേരി റോഡിനേയും കെ.വി. പീടിക വള്ള്യാട് റോഡിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു സുപ്രധാന ലിങ്ക് റോഡാണ്.
അയൽകൂട്ടം കൺവീനർ ഇ.കെ ബാലൻ അധ്യക്ഷം വഹിച്ചു. കെ.വി സജേഷ്, സന്തോഷ് എം.പി, രതീഷ് പി , ബിജില ടി, നവിത സുരേഷ്, ഫൗസിയ കെ.കെ, സെലീന കെ.കെ, സൗമ്യ പി. സൗമ്യ കെ, എന്നിവർ സംസാരിച്ചു.

