xr:d:DAE2bJukgJw:1391,j:4382980877,t:23022705

പശ്ചിമബംഗാളില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രതിപക്ഷത്തെ സൃഷ്ടിച്ചത് പോലെ കേരളത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഭരണപക്ഷത്തെയും ബിജെപി സൃഷ്ടിച്ചിരിക്കുകയാണെന്നു പരിഹസിച്ച് മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വി ഡി സതീശന് നിയമസഭയില്‍ അവതരിപ്പിച്ച ധവളപത്രം ഇതിന്റെ സൂചനയാണ്. ധവളപത്രം പരിശോധിച്ചാല്‍ കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയ്ക്കെതിരായ വിമര്‍ശനങ്ങള്‍ ഒഴിവാക്കാന്‍ അസാമാന്യ ജാഗ്രതയാണ് കാണിച്ചത് എന്ന് മനസ്സിലാകുമെന്നും റിയാസ് ചൂണ്ടിക്കാട്ടുന്നു.

