
PM ശ്രീ പദ്ധതി സംസ്ഥാനത്ത് ഏറ്റവും അനുയോജ്യമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. പദ്ധതിയെ മുടക്കുന്ന വഴി ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി ഇല്ലാതാക്കും. കഴിഞ്ഞ സർക്കാർ പദ്ധതി ഇല്ലാതാക്കാൻ ആണ് ശ്രമിച്ചത്. പിന്നിൽ ജമാഅത്തെ ഇസ്ലാമിയുടെ ഇടപെടലാണ്. ശിവൻകുട്ടി തലയിൽ മുണ്ടിട്ടാണ് ഡൽഹിയിൽ പോയി ഒപ്പിട്ടത്. ലീഗിന്റെ ഇപ്പോഴത്തെ മന്ത്രിക്ക് പദ്ധതി നടപ്പിലാക്കേണ്ടി വരുമെന്നും സുരേന്ദ്രൻ വ്യകത്മാക്കി.
ജനങ്ങളെ വഞ്ചിക്കുന്ന സർക്കാരായി യുഡിഎഫ് സർക്കാർ മാറി. മോഹന വാഗ്ദാനങ്ങൾ നൽകി. പ്രകടനപത്രികയിൽ വച്ച ഒരു വാഗ്ദാനവും പാലിക്കാൻ പോകുന്നില്ല. മുഴുവൻ സ്ത്രീകൾക്കും സൗജന്യ കെഎസ്ആർടിസി യാത്ര പ്രഖ്യാപിച്ചതാണ്. ഇപ്പോൾ ഓർഡിനറിയിൽ മാത്രമാണ് അനുവദിക്കാൻ പോകുന്നത്.
അങ്ങനെയല്ല പ്രകടനപത്രികയിൽ പറഞ്ഞത്.UDF സർക്കാർ ജനങ്ങളെ വഞ്ചിക്കുന്നു. യുഡിഎഫിന്റെ രക്തത്തിലലിഞ്ഞതാണ് വഞ്ചന. വാഗ്ധാനങ്ങളൊന്നും UDF പാലിക്കുന്നില്ല. UDF ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിൽ ഇതു തന്നെയാണ് ചെയ്യുന്നത്. പ്രതീക്ഷ നേതാവ് സഭയിൽ നനഞ്ഞ പടക്കം പോലെയിരിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
ഭരണപക്ഷത്തിനെതിരെ ഒന്നും മിണ്ടാൻ പ്രതിപക്ഷം തയ്യാറാകുന്നില്ല. ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ അഡ്ജസ്റ്റ്മെന്റ്.ശബരിമല യുവതി പ്രവേശന വിഷയത്തിലെ കേസ് പിൻവലിക്കുമെന്ന് UDF പറഞ്ഞു. എന്നാൽ പിൻവലിക്കാൻ തയ്യാറാകുന്നില്ല.
വന്യജീവി സംഘർഷത്തിൽ രാഹുൽ ഗാന്ധിയും (പിയങ്കയും LDF സർക്കാരിനെതിരെ രംഗത്ത് വന്നവരാണ്. യു ഡി എഫ് അധികാരത്തിൽ വന്നിട്ടു ഒരു നടപടിയും എടുക്കുന്നില്ല. ഇപ്പോഴും മുളവടിയും ടോർച്ചും മാത്രമാണ് വനപാലകർക്കുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്രമന്ത്രി സ്ഥാനം വാർത്ത അടിസ്ഥാനമില്ലാത്തതെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. എന്ത് സോഴ്സിന്റെ അടിസ്ഥാനത്തിലാണ് വാർത്ത എന്നറിയില്ല. മന്ത്രിസഭയിൽ പുനസംഘടന എന്ന് ആരു പറഞ്ഞു. ചോദ്യത്തിന് പോലും പ്രസക്തി ഇല്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

