
വ്യാജ സ്വർണ്ണക്കട്ടി കാണിച്ച് പണം തട്ടുന്ന കെ ജി എഫ് സ്വാമി അറസ്റ്റിൽ. പത്തനംതിട്ട സ്വദേശിയായ ഷാജിയാണ് പിടിയിലായത്. കൊടുങ്ങല്ലൂരിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ഖനിയിൽ നിന്ന് സ്വർണ്ണം നേരിട്ട് എത്തിക്കുമെന്ന് വാഗ്ദാനം നൽകി പ്രവാസി മലയാളിയുടെ 5 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. വിലകുറച്ച് സ്വർണ്ണം കിട്ടുമെന്ന് വാഗ്ദാനത്തിൽ വിശ്വസിച്ച പ്രവാസി കുടുങ്ങുകയായിരുന്നു. പിടിയിലായ ഷാജിയിൽ നിന്നും വ്യാജ സ്വർണ്ണക്കട്ടി കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. ഇത് ഇരുമ്പ് കഷ്ണത്തിൽ സ്വർണനിറം പൂശിയതാണെന്ന് പൊലീസ് കണ്ടെത്തി.

