
കാപ്പ കേസ് പ്രതിയായ കൗൺസിലർ R സുഗതൻ്റെ അറസ്റ്റിൽ പ്രതികരണവുമായി മേയർ വി വി രാജേഷ്. സുഗതനെ സംരക്ഷിക്കും എന്ന് പരോക്ഷമായി വ്യക്തമാക്കി മേയർ. നിയമപരമായ കാര്യങ്ങൾ നിയമപരമായി തന്നെ മുന്നോട്ടു പോകും. ഇന്നലെ എല്ലാ കാര്യങ്ങളും മാധ്യമങ്ങളോട് പറഞ്ഞതാണ്. ആഭ്യന്തരമന്ത്രിയോടും കാര്യങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
നിലവിലെ സാഹചര്യത്തിൽ മാറ്റം ഒന്നുമില്ല. എന്തെങ്കിലും മാറ്റം ഉണ്ടായാൽ അപ്പോൾ അതിനനുസരിച്ച് തീരുമാനമെടുക്കും.അയോഗ്യത ഉള്‍പ്പെടെയുള്ള കാര്യങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് മേയര്‍ വി.വി.രാജേഷ് പറഞ്ഞു.
നഗരത്തിലെ വെള്ളക്കെട്ട്, കുടിവെള്ള പ്രശ്നത്തിലും അദ്ദേഹം പ്രതികരിച്ചു. 1990 ൽ സ്ഥാപിച്ച പൈപ്പുകളിലൂടെയാണ് ഇപ്പോഴും കുടിവെള്ളം വരുന്നത്. അരുവിക്കരയിൽ നിന്നുള്ള വെള്ളത്തിൻ്റെ അളവ് കൂട്ടണം. ലീക്കിംഗ് തടയാനുള്ള നടപടി സ്വീകരിക്കണം. ശാശ്വത പരിഹാരത്തിന് വിവിധ വകുപ്പുകളുടെ ഇടപെടൽ അനിവാര്യം.
മന്ത്രിമാരായ കെ മുരളീധരനുമായും സി പി ജോണുമായും മോൻസ് ജോസഫുമായും സംസാരിച്ചു. ഇന്ന് നടത്തിയ ചർച്ചകൾ തുടരും. കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകൾ നടത്തി. തുടർ ചർച്ചകൾ പിന്നീട് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

