
അതിവേഗ റെയിൽ പദ്ധതിയെ എതിർത്ത് കെ റെയിൽ വിരുദ്ധ ജനകീയ സമിതി. ട്രെയിനിലെ സംവിധാനങ്ങളാണ് മെച്ചപ്പെടുത്തേണ്ടത്. അതിവേഗ റെയിൽ പോലുള്ള ആഡംബര പദ്ധതികളല്ല വേണ്ടത്. ഇ ശ്രീധരന്റെ ആശയം ആശാസ്ത്രീയം. വേഗത വേണം അത് വസ്തുത.അതിന് നിലവിലുള്ള റെയിൽവേയുടെ സാധ്യതകൾ ഉപയോഗിക്കണം. അതിവേഗ റെയിൽ പദ്ധതി ഇ ശ്രീധരന്റെ പദ്ധതി സിൽവർ ലൈന്‍ സമാനമെങ്കിൽ എതിർക്കും.സർക്കാർ നിയോഗിച്ച സമിതിയിൽ പ്രതിക്ഷയുണ്ട്.
നേരത്തെ ഇ ശ്രീധരന്റെ പുതിയ പദ്ധതിയെ എതിര്‍ക്കുമെന്ന് കെ റെയില്‍ വിരുദ്ധ സമിതി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ എസ് രാജീവന് വ്യക്തമാക്കിയിരുന്നു. പാരിസ്ഥിതിക ആഘാത പഠനം നടത്താതെ പദ്ധതിയുമായി മുന്നോട്ടുപോകരുത്. നിലവിലുള്ള പാത ഇരട്ടിപ്പിക്കുന്നതാണ് പ്രായോഗികം. ബ്രോഡ് ഗേജ് സംവിധാനത്തില്‍ നിന്ന് മാറേണ്ട കാര്യമില്ല.
സ്റ്റാന്‍ഡേര്‍ഡ് ഗേജിലേക്കോ സ്റ്റാന്‍ഡേര്‍ഡ് എ ലോണിലേക്കോ മാറേണ്ടതില്ല. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും. രണ്ട് ലക്ഷത്തിലധികം കോടി രൂപ പദ്ധതിക്ക് ചിലവായേക്കും. കേരളത്തില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ ഓടാന്‍ കഴിയുമെന്ന് വന്ദേഭാരത് തെളിയിച്ചിട്ടുണ്ട്. സില്‍വര്‍ ലൈനില്‍ കണ്ടതുപോലെയുള്ള സമരം വീണ്ടും ഉണ്ടായേക്കാമെന്നും സമിതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

