
എടച്ചേരി: ഇടതുപക്ഷ മുന്നണി തദ്ദേശ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടുമെന്നും കേരള സർക്കാർ നാലര വർഷം നടത്തിയ സമാനതകളില്ലാത്ത വികസന,ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായിരിക്കും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലമെന്നും ആർ.ജെ.ഡി ജില്ലാ പ്രസിഡണ്ട് എം.കെ ഭാസ്കരൻ പറഞ്ഞു. എടച്ചേരി കമ്യൂണിറ്റി ഹാളിൽ നടന്ന ഓപ്പൺ ഫോറം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.2030 ആകുമ്പോഴേക്ക് എടച്ചേരി ഗ്രാമപഞ്ചായത്തിൽ നടത്തേണ്ട വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച് വിഷൻ എടച്ചേരി എന്ന പേരിൽ ഓപ്പൺ ഫോറത്തിൽ നടന്ന ഗ്രൂപ്പ് ചർച്ചകൾ ശ്രദ്ധേയമായി.ടി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ഇ.കെ വിജയൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. ടി.വി ഗോപാലൻ റിപ്പോർട്ടവതരിപ്പിച്ചു. കളത്തിൽ സുരേന്ദ്രൻ മോഡറേറ്ററായി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ. പത്മിനി , ബ്ലോക്ക് വൈസ് പ്രസിഡണ്ട് ടി.കെ അരവിന്ദാക്ഷൻ, ടി.പി പുരുഷു, എം.രാജൻ, ശ്രീജിത്ത് മുടപ്പിലായി,ഇ.കെ സജിത് കുമാർ , എം രാജൻ, ഗംഗാധരൻ പാച്ചാക്കര , വി.പി സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. പടം: വിഷൻ എടച്ചേരി ഓപ്പൺ ഫോറം എം.കെ ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്യുന്നു.

