
ചേന്ദമംഗലം റസിഡൻസ് അസോസിയേഷൻ്റആഭിമുഖ്യത്തിൽ ചേന്ദമംഗലം എൽ .പി സ്കൂൾ ഹാളിൽ കുടുംബ സദസ്സ് സംഘടിപ്പിച്ചു. ആരോഗ്യ ബോധവൽക്കരണ ക്ലാസ് , കരിയർ ഗൈഡൻസ് ക്ലാസ് ,അനുമോദന സദസ്സ് തുടങ്ങിയ പരിപാടികളോടെ നടത്തിയ പരിപാടി ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷൈജി പ്രമോദ് ഉദ്ഘാടന കർമ്മം നിർവഹിച്ചു വൈസ് പ്രസിഡണ്ട് അജിതാ വിനോദ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സജിതകുമാരി എന്നിവർ സംസാരിച്ചു. ചോറോട് പൊതുജനാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സുനിൽ എംപി മഴക്കാല രോഗങ്ങളും പ്രതിരോധ മാർഗങ്ങളും എന്ന വിഷയത്തിൽ സംസാരിച്ചു. തുടർ പഠനത്തിന്റെയും തൊഴിൽ സാധ്യതകളെയും പറ്റി പ്രശസ്ത കരിയർ മെൻ്റലിസ്റ്റ് കെ പി രാജീവൻ മാസ്റ്റർ ക്ലാസ് എടുത്തു. ചേന്ദമംഗലത്തെ ജീവരക്ഷ പ്രവർത്തകൻ വിജേഷ് ചേന്ദമംഗലത്തെ ആദരിച്ചു .അസോസിയേഷൻ സെക്രട്ടറി എൻ പി അനിൽകുമാർ സ്വാഗതവും പ്രസിഡണ്ട് ഒ ടി കെ രാജൻ അധ്യക്ഷത വഹിക്കുകയും ചെയ്തു. ട്രഷറർ രാജീവ് മഠത്തിൽ കൃതജ്ഞത രേഖപ്പെടുത്തി. ചടങ്ങിൽ വിവിധ മത്സരപരീക്ഷകളിൽ ഉന്നത വിജയികളായ വിദ്യാർഥികളെഅനുമോദിച്ചു. ചേന്ദമംഗലത്തെ ജീവൻരക്ഷാ പ്രവർത്തകൻ വിജേഷ് ചേന്ദമംഗലത്തെ ആദരിച്ചു .പ്രസ്തുത പരിപാടിക്ക് കെ .സുരേഷ് ബാബു,മഠത്തിൽ ഗോപാലകൃഷ്ണൻ,പ്രമീള കണ്ണാറത്ത്,പ്രമോദ്കുമാർ, അ നിൽകുമാർ വടെക്കണ്ടി, സി. വി.മോഹനൻ, ഒ . കെ .ചന്ദ്രൻ,എന്നിവർ നേതൃത്വം നൽകി.

