
വടകര ക്രിസ്റ്റൽ സ്യൂട്ടിൽ വച്ച് നടന്ന ചടങ്ങിൽ മഠത്തിൽ ബലരാമൻ പ്രസിഡൻ്റ് ആയി ചുമതല ഏറ്റു. സെക്രട്ടറി; അഡ്വ. സജീവൻ എം വി, ട്രഷറർ: ജിതേഷ് ടി വി, വൈസ് പ്രസിഡണ്ട്: രവീഷ് ജിഷു എന്നിവരും സ്ഥാനമേറ്റു. കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്ന് വിരമിച്ച പ്രൊഫസർ ഡോ. രമേശ് ബാബു തയ്യുളളതിൽ മുഖ്യാഥിതി ആയി. റോട്ടറി ഭാരവാഹികൾ ആയ ഡോ. അശോകൻ, ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഡോ. എം പ്രേംരാജ് അധ്യക്ഷം വഹിച്ച ചടങ്ങിൽ കെ രവിചന്ദ്രൻ സ്വാഗതമാശംസിച്ചു, കെ ആർ അനൂപ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സുധീർ കെ, പ്രമോദ് പി എന്നിവർ വിശിഷ്ട വ്യക്തികളെ പരിചയപ്പെടുത്തി, സെക്രട്ടറി അഡ്വ. സജീവൻ എം വി നന്ദി പറഞ്ഞു.

