
വടകര ടൗൺ റോട്ടറിയുടെ 2026-27 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം വടകര ക്രിസ് അവന്യു ഹാളിൽ വെച്ച് നടന്നു. ക്ലബ് പ്രസിഡന്റ് ശോഭാ പ്രകാശിന്റെ അധ്യക്ഷതയിൽ പ്രസിഡൻ്റായി ബിജിത്ത് .എം.കെ യും സെക്രട്ടറി ആയി സരിത്ത് കുന്നത്തും ട്രെഷറർ ആയി എ.പ്രശാന്തും സ്ഥാനമേറ്റു. ചടങ്ങിൽ മടപ്പള്ളി കോളജ് പ്രിൻസിപ്പാൾ ഡോ പി.ജെ വിൻസെന്റ് മുഖ്യാതിഥിയായി. ഡിസ്ട്രിക്ട് ഡെപ്യൂട്ടി കോർഡിനേറ്റർ പ്രജിത്ത് അഭയ ചാരിറ്റബിൾ ട്രെസ്റ്റിന് വീൽ ചെയർ നൽകി ആദ്യ പ്രാജക്ട് ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരെ വിദ്യാർത്ഥികളിൽ ബോധവൽക്കരണം നടത്തി ശക്തമായി പ്രതിരോധിക്കാൻ തീരുമാനിച്ചു. PDG എം.പ്രകാശ്, അസിസ്റ്റൻ്റ് ഗവർണർ സഞ്ജിത്ത് , ശ്രീദേവി പ്രശാന്ത് , അപർണ്ണ അനൂപ്, ജിജി അശ്വിൻ എന്നിവർ സംസാരിച്ചു റോട്ടേറിയൻ ഡോ: അശ്വിൻ പ്രകാശ് സ്വാഗതവും , സരിത്ത് കുന്നത്ത് നന്ദിയും വിദ്യാസാഗർ റിപ്പോർട്ടും അവതരിപ്പിച്ചു.

