
ചോറോട്ഈസ്റ്റ്: തെരുവ് നായക്കളുടെ ആക്രമണത്തിൽ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് പരിക്കേറ്റു. വൈക്കിലശ്ശേരിയിൽ നിന്നു മാങ്ങോട്ട് പാറയിലേക്കുള്ള യാത്രയിലാണ് ചോറോട് രാമത്ത് പുതിയ കാവ് ശ്രി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം വച്ച് നായ്ക്കളുടെ ആക്രമണം ഉണ്ടായത്. വൈക്കിലശ്ശേരി വാണി പറമ്പത്ത് പവിത്രന്റെ മകൾ നയന ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരം റോഡിലൂടെ ബൈക്കിൽ യാത്ര ചെയ്യുമ്പോൾ പോക്കറ്റ് റോഡിൽ നിന്നും ക്ഷേത്ര കവാടത്തിലേക്ക് നായ്ക്കളുടെ സംഘം ഓടിയടുക്കുകയായിരുന്നു. ബൈക്കും യുവതിയും റോഡിൽ വിഴുകയും കൈക്ക് പരിക്കേൽക്കുകയും ചെയ്തു. നായയും ഇവർക്കൊപ്പം വീണിരുന്നു. ഉടൻ വടകര സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. പേ വിഷബാധക്കുള്ള വാക്സിൻ വടകര ജില്ലാ ആശുപത്രിയിൽ നിന്നും ചെയ്തു വരികയാണ്.

