വിടുതലൈ 2 വിന് ശേഷം വെട്രിമാരൻ സംവിധാനം ചെയ്യുന്ന സിലമ്പരസൻ ചിത്രം അരസന്റെ പ്രോമോ വീഡിയോ റിലീസ് ചെയ്തു. വെട്രിമാരന്റെ തന്നെ സൂപ്പർഹിറ്റ് ചിത്രം വടചന്നൈയുടെ തന്നെ യൂണിവേഴ്സിൽ ഉൾപ്പെടുന്ന ചിത്രമായ അരസനിൽ വടചന്നൈയിൽ പ്രേക്ഷകർ കണ്ടിട്ടുള്ള ചില കഥാപാത്രങ്ങളും പ്രത്യക്ഷപ്പെടും എന്നാണ് റിപ്പോർട്ടുകൾ.

