
മൊകേരി :യുവ എഴുത്തുകാരൻ കെ എസ് ശരത് എഴുതിയ “അന്തര ” നോവൽ എം കെ മനോഹരൻ പ്രകാശനം ചെയ്തു. പുരോഗമന കലാ സാഹിത്യ സംഘം കുന്നുമ്മൽ ഏരിയ കമ്മിറ്റിയും, കേരള ശാസ്ത്ര സാഹിത്യ പരിഷത്തും മൊകേരിയിൽ സംഘടിപ്പിച്ച ചടങ്ങിൽ പി വിനോദൻ അദ്ധ്യക്ഷത വഹിച്ചു. വി കെ ചന്ദ്രൻ മാസ്റ്റർ ഏറ്റുവാങ്ങി. കുഞ്ഞിക്കണ്ണൻ വാണിമേൽ പുസ്തക പരിചയപ്പെടുത്തി.
പഞ്ചായത്ത് പ്രസിഡണ്ട്മാരായ ടി കെ മോഹൻദാസ് (കുറ്റ്യാടി) കെ ടി ചന്ദ്രൻ (കുന്നുമ്മൽ) പുരോഗമന കലാ സാഹിത്യസംഘം ജില്ലാ വൈസ് പ്രസിഡൻ്റ് പി വത്സൻ മാസ്റ്റർ, കുന്നുമ്മൽ ഏരിയ സെക്രട്ടറി പി പി സജിത്കുമാർ, എം. കെ സന്തോഷ്,ടി കെ ജയദേവൻ എന്നിവർ സംസാരിച്ചു.

