
ഉത്തർ പ്രദേശിലെ കാൻപുരിൽ പരിശീലന വിമാനം തകർന്നുവീണ് ട്രെയിനി പൈലറ്റ് കൊല്ലപ്പെട്ടു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഗംഗാ ബാരേജിന് സമീപമുള്ള നാത്തുപൂർവ ഗ്രാമത്തിലെ കൃഷിയിടത്തിലാണ് ഇരട്ട എഞ്ചിൻ വിമാനം തകർന്നുവീണത്. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. അപകടസ്ഥലത്ത് രക്ഷാപ്രവർത്തക സംഘം എത്തിച്ചേർന്നു.

