
സിഎംആർഎൽ – എക്സാലോജിക് കേസിലൂടെ പിണറായി വിജയനെയല്ല, സിപിഐഎമ്മിനെയാണ് ലക്ഷ്യമിടുന്നതെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. ഇഡി നടപടിയിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണം. കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. എൽഡിഎഫിനെ ദുർബലപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദേഹം കുറ്റപ്പെടുത്തി.
ഇഡി നീക്കം കുറച്ചു കാലമായി തുടരുന്നു. തെറ്റ് ചെയ്തു എന്ന് ഒരു ഏജൻസിയും കണ്ടെത്തിയിട്ടില്ല. പിണറായിയുടെ വീട്ടിൽ ഇഡി റെയ്ഡ് നടത്തി തടഞ്ഞു വെച്ചെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു. എൽഡിഎഫ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടു. അത് തിരിച്ചറിഞ്ഞു മുന്നോട്ട് വരുമ്പോൾ അതിനു എതിരെ നീക്കം. വിപുലീകൃത സംസ്ഥാന കമ്മറ്റി സമയത്ത് ഈ നീക്കം. തെറ്റ് ചെയ്തത് തെളിവ് കിട്ടിയാൽ അറസ്റ്റ് ചെയ്യണമെന്നും അദേഹം പറഞ്ഞു. കേന്ദ്ര ഏജൻസികളിൽ കോൺഗ്രസ് നിലപാട് എന്താണ് എന്ന് പറയണമെന്ന് അദേഹം ആവശ്യപ്പെട്ടു.അതേസമയം സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ അഴിമതി നിരോധന നിയമപ്രകാരം സർക്കാർ കേസെടുക്കുമെന്ന വിലയിരുത്തലിൽ ഇഡി. പിണറായി വിജയനും മകൾ വീണ ടിക്കും ഭർത്താവ് മുഹമ്മദ് റിയാസിനും എതിരെ മതിയായി തെളിവുകൾ റിപ്പോർട്ടിൽ നൽകിയിട്ടുണ്ടെന്നാണ് വിവരം. പലരുടെയും ഹവാല ഇടപാടുകളുടെ വിശദമായ വിവരങ്ങളും റിപ്പോർട്ടിലുണ്ട്. സർക്കാർ തീരുമാനം അനുസരിച്ച് തുടർ നടപടികൾ ആലോചിക്കാണ് ഇഡി തീരുമാനം. പിഎംഎൽഎ കേസിന്റെ അന്വേഷണവുമായി ശക്തമായി മുന്നോട്ട് പോകാനാണ് നിലവിലെ നീക്കം.

