
അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ളയിൽ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. 7000 പേജ് ഉള്ള കുറ്റപത്രം ആണ് കോടതിയിൽ സമർപ്പിച്ചത്. കുറ്റപത്രത്തിൽ ക്ഷേത്ര ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായിയുടെയും ട്രസ്റ്റ് മുൻ അംഗം അനിൽ മിശ്രയുടെയും പേരുകൾ പരാമർശിക്കുന്നില്ല എന്നാണ് വിവരം. കേസിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞതായി പ്രത്യേക അന്വേഷണ സംഘം സുപ്രീം കോടതിയെ അറിയിച്ചിരുന്നു.അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ളയിൽ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. 7000 പേജ് ഉള്ള കുറ്റപത്രം ആണ് കോടതിയിൽ സമർപ്പിച്ചത്. കുറ്റപത്രത്തിൽ ക്ഷേത്ര ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായിയുടെയും ട്രസ്റ്റ് മുൻ അംഗം അനിൽ മിശ്രയുടെയും പേരുകൾ പരാമർശിക്കുന്നില്ല എന്നാണ് വിവരം. കേസിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞതായി പ്രത്യേക അന്വേഷണ സംഘം സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
ഭണ്ഡാരം സൂക്ഷിച്ചിരിക്കുന്ന മുറിയിലെ സിസിടിവി കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും പരിശോധനകൾ നടന്നത്. പ്രതികൾ 105 തവണ പണം മോഷ്ടിക്കുന്നത് കണ്ടെത്തിയെന്നാണ് തൽസ്ഥിതി റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. എന്നാൽ വെള്ളി ഇഷ്ടികകളും വെളുത്ത ലോഹവും ഉൾപ്പെടെ 803 വിലപ്പെട്ട സംഭാവന വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ ക്ഷേത്രം ട്രസ്റ്റിന് വീഴ്ചയുണ്ടായിട്ടില്ല. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന ഇവ അന്വേഷണ സംഘം നേരിട്ട് പരിശോധിച്ചു. രസീതുകൾ സൃഷ്ടിക്കാത്ത 83 അമൂല്യ വസ്തുക്കൾ പ്രത്യേകം പരിശോധിക്കുകയും ചെയ്തു. ആദ്യ അറസ്റ്റ് നടന്ന് 90 ദിവസത്തെ നിയമപരമായ കാലാവധി സെപ്റ്റംബർ 25-ന് പൂർത്തിയാകാനിരിക്കെ, പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് തടയാനാണ് ആദ്യ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

