
ന്യൂനപക്ഷങ്ങള്‍ പാര്‍ട്ടിയോട് അകലുന്നുവെന്ന് സിപിഐഎം തൃശ്ശൂര്‍ വിപുലീകൃത ജില്ലാ കമ്മിറ്റിയിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട്. പാര്‍ട്ടിക്ക് സംഘടനാ ദൗര്‍ബല്യമെന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. സിപിഐക്കുള്ളിലെ തര്‍ക്കങ്ങള്‍ കൊടുങ്ങല്ലൂരില്‍ തോല്‍വിക്കിടയാക്കിയെന്ന് റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. തൃശ്ശൂരില്‍ സ്ഥാനാര്‍ത്ഥിനിര്‍ണയം പാളിയെന്നും കുറ്റപ്പെടുത്തല്‍. പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു. സിപിഐഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ സിപിഐക്ക് വിമര്‍ശനമുണ്ട്. സിപിഐക്കുള്ളിലെ തര്‍ക്കങ്ങള്‍ കൊടുങ്ങല്ലൂരില്‍ തോല്‍വിക്കിടയാക്കി. തൃശൂരില്‍ സ്ഥാനാര്‍ത്ഥിനിര്‍ണയം പാളി. സ്ഥാനാര്‍ഥിയെ നേരത്തെ പ്രഖ്യാപിക്കാനായിരുന്നെങ്കില്‍ നില മെച്ചപ്പെടുത്താന്‍ ആയേനെയെന്നും വിലയിരുത്തലുണ്ട്. ആളുകള്‍ക്കിടയിലേക്ക് സ്ഥാനാര്‍ഥിയെ അവതരിപ്പിക്കാനായില്ലെന്നും വിമര്‍ശനമുയര്‍ന്നു.

തിരുവനന്തപുരം,എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് ഇന്ന് വിശാല യോഗങ്ങള്‍ ആരംഭിച്ചത്. തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രതിപക്ഷ നേതാവ് പിണറായി വിജയനും എറണാകുളം സമ്മേളനം പിബി അംഗം എ.വിജയരാഘവനും തൃശൂര്‍ സമ്മേളനംസംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ഉദ്ഘാടനം ചെയ്തു.
