
കോൺഗ്രസ് നേതാവ് BRM ഷെഫീറിൻ്റെ ഭാര്യയുടെ നിയമനത്തിൽ പ്രതികരിച്ച് മന്ത്രി കെ മുരളീധരൻ. നിയമം നിയമത്തിൻ്റെ വഴിക്ക് പോവട്ടെ. കോൺഗ്രസ് നേതാവിൻ്റെ ഭാര്യക്ക് നിയമനം കൊടുക്കാൻ പാടില്ലെന്നുണ്ടോ എന്നും മന്ത്രി ചോദിച്ചു. DHS നിയമനം, കോടതിയിൽ പോവാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. കോടതി തീരുമാനിക്കട്ടെ.
ആരോഗ്യ മന്ത്രി സെക്രട്ടറി തർക്കം വകുപ്പിൻ്റെ പ്രവർത്തനങ്ങളെ ബാധിക്കാറില്ല. ഇടനിലക്കാരെ ഒഴിവാക്കി കൊണ്ടാണ് മരുന്നു വാങ്ങുന്നത്. കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള മരുന്ന് രോഗികൾക്ക് നൽകും. CMRL എക്സലോജിക് കേസിൽ പിണറായിയെ കോടതിയിൽ ചോദ്യം ചെയ്യട്ടെ. ഹൈക്കോടതിയുടെ നിർദ്ദേശമനുസരിച്ച് സർക്കാർ പ്രവർത്തിക്കും. സർക്കാരിന് അപ്പീൽ പോകേണ്ട ആവശ്യമില്ല. പ്രതിപക്ഷ നേതാവിന് വേണമെങ്കിൽ പോവാമെന്നും അദ്ദേഹം വ്യക്തമാക്കി.

