
ആരോഗ്യ മേഖലയിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസിനടെ നിയമസഭയില്‍ ഭരണ -പ്രതിപക്ഷ വാക് പോര്. സംസ്ഥാനത്ത് മരുന്ന് സ്റ്റോക്ക് ഇല്ലെന്ന കെവി സുമേഷ് എംഎല്‍എയുടെ വിമര്‍ശനത്തിന് മന്ത്രി കെ മുരളധരന് മറുപടി നല്‍കിയതാണ് ബഹളത്തിന് ഇടയാക്കിയത്. സംസ്ഥാനത്തെ ആരോഗ്യ മേഖല വെന്റിലേറ്ററിലാണെന്നും ഇല്ലാത്ത മരുന്ന് എത്തിക്കാനുള്ള എന്തെങ്കിലും നടപടിയുണ്ടോ എന്നും കെവി സുമേഷ് ഉന്നയിച്ചു.
അധികാരം നഷ്ടപ്പെട്ട സങ്കടത്തിനുള്ള രോഗത്തിന്റെ മരുന്നു മാത്രമാണ് സ്റ്റോക്ക് ഇല്ലാത്തതെന്നാണ് മന്ത്രി കെ മുരളീധരന്റെ മറുപടി. മാര്‍ച്ച് മാസത്തില്‍ പര്‍ച്ചേസ് ഓര്‍ഡര്‍ കൊടുക്കുന്നതില്‍ കഴിഞ്ഞ സര്‍ക്കാര്‍ വീഴ്ച വരുത്തിയാണ് കാരണമെന്നും മന്ത്രി പറഞ്ഞു. മരുന്ന് ക്ഷാമത്തിന് മുന്‍ സര്‍ക്കാരിനെ ആരോഗ്യമന്ത്രി കുറ്റപ്പെടുത്തി. ഈ പറയുന്ന പ്രശ്നങ്ങളൊന്നും ആരോഗ്യവകുപ്പിനില്ലെന്ന് മുരളീധരന് പറഞ്ഞു. മരുന്നിന് ഓര്‍ഡര്‍ കൊടുക്കുന്നതില്‍ കഴിഞ്ഞ സര്‍ക്കാര്‍ പെരുമാറ്റ ചട്ടത്തിന്റെ പേര് പറഞ്ഞ് അലഭാവം കാണിച്ചു. മാര്‍ച്ചില്‍ പര്‍ച്ചേസ് ഓര്‍ഡര്‍ കൊടുക്കുന്നതാണ് പതിവ്. മുന്‍ സര്‍ക്കാര്‍ അതില്‍ വീഴ്ച വരുത്തി. 26 ഇനം മരുന്നുകള്‍ക്കാണ് ക്ഷാമം ഉളളത്. മരുന്ന് ക്ഷാമം പരിഹരിക്കാന്‍ ലോക്കല്‍ പര്‍ച്ചേസ് നടത്താന്‍ നിര്‍ദ്ദേശം നല്കി. സ്റ്റോക്ക് കൂടുതലുള്ള സ്ഥലങ്ങളില്‍ നിന്നും സ്റ്റോക്ക് കുറവുള്ള സ്ഥലത്തേക്ക് മരുന്ന് മാറ്റുനുണ്ട്. ഇപ്പോള്‍ മരുന്ന് ക്ഷാമം ഇല്ല. മരുന്ന് വാങ്ങലില്‍ ഇടനിലക്കാരെ പൂര്‍ണ്ണമായും ഒഴിവാക്കും – അദ്ദേഹം പറഞ്ഞു.

