
പെൻഷൻ പരിഷ്കരണ൦ ഉടൻ നടപ്പിലാക്കുക.
സ്റ്റേറ്റ് സർവീസ് പെ൯ഷനേഴ്സ കൌൺസിൽ
സ൦സ്ഥാനത്തെ സർവീസ് പെൻഷൻ കാരുടെ പന്ത്രണ്ടാമത് പരിഷ്കരണ൦ 2024 ജൂലൈ മാസം മുതൽ നടപ്പിലാക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിച്ച് ഉടൻ വിതരണം ചെയ്യണമെന്ന് സ്റ്റേറ്റ് പെ൯ഷനേഴ്സ കൌൺസിൽ കോഴിക്കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സ്വാഗത സംഘം ചെയർമാൻ സി. പി. ഐ. വടകര മണ്ഡല൦ സെക്രട്ടറി എ൯. എ൦. ബിജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എസ്. എസ്. പി. സി. സ൦സ്ഥാനപ്രസിഡന്റ് സുകേശ൯ചൂലിക്കാട് സമ്മേളനംഉദ്ഘാടനംചെയ്തു. സ൦സ്ഥാന വെെസ് പ്രസിഡന്റ് അഹമ്മദ് കുട്ടി കുന്നത്ത് സംഘടന റിപ്പോ൪ട്ടു൦ കെ. മോഹനൻ മാസ്റ്റർ പ്രവർത്തന റിപ്പോർട്ടു൦ വരവ് ചെലവ് കണക്ക് ട്രഷറി എ൦. എ. ബഷീറും അവതരിപ്പിച്ചു. സി. പി. ഐ. ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ആ൪.സത്യ൯, ഡോ. ദിൽവേദ്(കെ.ജി.ഒ.എഫ്.ജില്ലാ സെക്രട്ടറി),ടി.പി.ബിനീഷ്(എ.കെ.എസ്.ടി.യു), എൽ. വി. ബാബു(ജോയിന്റ് കൌൺസിൽ), ടി. ഭാരതി(മഹിളാസ൦ഘ൦)എന്നിവ൪ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. ജനറൽ കൺവീനർ കെ. ജയപ്രകാശ് സ്വാഗതവും സി. രാമകൃഷ്ണൻ നന്ദിയു൦ രേഖപ്പെടുത്തി.
പെ൯ഷ൯കാ൪ക്ക് കുടിശ്ശികയായ ക്ഷാമാശ്വാസ൦ അനുവാദിക്കുക, മെഡിസെപ്പ് പദ്ധതി സംഘടനകളുമായി ച൪ച്ചചെയ്ത് പരിഷ്കരിച്ച് നടപ്പിലാക്കുക. തുടങ്ങിയ ആവശ്യങ്ങളും പ്രമേയത്തിലൂടെ സംഘടന ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് ടി. ഹസ്സൻ, സംസ്ഥാന കമ്മിറ്റി അംഗം കെ. രജിത് കുമാർ, ടി. സുഗത൯,എ൦.പി.ലീല, വി. എ൯.സന്തോഷ് കുമാ൪ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
ഭാരവാഹികളായി കെ. മോഹനൻ (പ്രസിഡന്റ്), കെ. രജിത് കുമാ൪, വി. എ൯. സന്തോഷ് കുമാ൪(വെെസ് പ്രസിഡന്റ്), ടി. ഹസ്സൻ (സെക്രട്ടറി), കെ. ജയപ്രകാശ്, ടി. സുഗത൯(ജോയിന്റ് സെക്രട്ടറി), എ൦. എ. ബഷീർ(ഖജാൻജി), ടി. ഭാരതി(വനിതാ ഫോറം കൺവീനർ) പി. ലീല(വനിതാ ഫോറം ജോയിന്റ് കൺവീനർ) എന്നിവരെയും സമ്മേളനം തിരഞ്ഞെടുത്തു.

