
ലൈംഗിക ആരോപണത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ പുതിയ തെളിവുകൾ. പെൺകുട്ടിയോട് ക്രൂരമായി പെരുമാറുന്ന രാഹുലിന്റെ വാട്സ്ആപ്പ് ചാറ്റും ശബ്ദ സംഭാഷണവും ലഭിച്ചു. ഗർഭധാരണത്തിന് പ്രേരിപ്പിച്ചത് രാഹുൽ മാങ്കൂട്ടത്തിൽ തന്നെ എന്ന് ഇതിൽ വ്യക്തമാണ്. എനിക്ക് നിന്നെ ഗർഭിണിയാക്കണം എന്ന് രാഹുൽ പെൺകുട്ടിക്ക് അയച്ച വാട്സ്ആപ്പ് സന്ദേശം പുറത്തുവന്നിട്ടുണ്ട്. പിന്നീട് ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്നതും രാഹുൽ തന്നെയെന്ന് ഓഡിയോ സംഭാഷണത്തിലും കേൾക്കാം.

നിങ്ങളുടെ പ്ലാൻ ആയിട്ടും ഇപ്പോൾ മാറുന്നത് എന്തിനെന്നും പെൺകുട്ടി ചോദിക്കുന്നുണ്ട്. ഗർഭധാരണത്തിനു ശേഷമുള്ള ആരോഗ്യപ്രശ്നങ്ങൾ പെൺകുട്ടി നിരത്തുമ്പോൾ, ‘തന്റെ ഡ്രാമ നിർത്തു’ എന്ന മറുപടിയാണ് രാഹുൽ മാങ്കൂട്ടത്തിൽ നൽകുന്നത്. പെൺകുട്ടിയെ തെറിവിളിക്കുന്നതും കേൾക്കാം

