
കൊല്ലം കരുനാഗപ്പള്ളിയിൽ വീടിന് മുന്നിൽ നിന്ന് മോഷ്ടിച്ച സ്കൂട്ടർ കണ്ടുകിട്ടി. വീടിന് സമീപത്ത് തന്നെ സ്കൂട്ടർ തിരികെ കൊണ്ട് വെച്ച് മോഷ്ടാവ്കടന്നുകളയുകയായിരുന്നു. പട്ടാപ്പകലാണ് കഴിഞ്ഞ ദിവസം സ്കൂട്ടർ മോഷണം പോകുന്നത്. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറാണ് മോഷ്ടാവ് കൊണ്ടു പോയത്. ചക്കാലമുക്ക് സ്വദേശിനി രമ്യയുടെ സ്കൂട്ടറാണ് മോഷണം പോയത്.

ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം.സംഭവത്തിന് പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മോഷ്ടാവ് ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. തൊപ്പിയും മാസ്കും ധരിച്ചാണ് മോഷ്ടാവ് എത്തിയത്. സ്കൂട്ടറുമായി കടന്നുകളയുന്നതിന്റെ സി സി ടി വി ദൃശ്യങ്ങളാണ് പുറത്തു വന്നത്.

