
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയത്തിൽ കോൺഗ്രസിന് ഏകീകൃത നിലപാടില്ലെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. പാർട്ടി നേതൃത്വം നടപടി എടുത്താൽ അത് അംഗീകരിക്കുകയാണ് സാധാരണ പതിവ്. എന്നാൽ രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടും
വ്യത്യസ്ത നിലപാട് സ്വീകരിക്കുകയും സംരക്ഷണം നൽകുകയും ചെയ്യുകയാണെന്ന് ടി പി രാമകൃഷ്ണൻ പറഞ്ഞു.ഇന്നലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഓഫീസിൽ തിരിച്ചെത്തിയപ്പോൾ കോൺഗ്രസ് ബൊക്ക നൽകിയാണ് സ്വീകരിച്ചിരുന്നത്. ഇത് പാടില്ലെന്ന് കോൺഗ്രസ് നേതൃത്വത്തിന് പറയാൻ പറ്റുമോ? എംഎൽഎ സ്ഥാനം ഒഴിയണമെന്ന് കോൺഗ്രസിന് ഒരിക്കലും പറയാൻ കഴിയില്ല ഇതൊക്കെ കോൺഗ്രസിന്റെ ജീർണതയാണ് ടി പി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.

