
കോഴിക്കോട് ജില്ലയിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി വമ്പിച്ച വിജയം നേടുമെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം മെഹബൂബ്. നല്ല പോളിങ് നടന്നിട്ടുണ്ട്. കോർപ്പറേഷൻ പിടിക്കുമെന്ന UDF ൻ്റെ അവകാശവാദം ഇന്ന് രാത്രിയോടെ മാറുമല്ലോ.നാളെയും മാധ്യമങ്ങളെ കാണാൻ ഇവിടെ ഞാനുണ്ടാകും. ഇടതുമുന്നണിയുടെ സീറ്റുകൾ നിലനിർത്തും, കുറച്ചധികം സീറ്റുകൾ നേടും. രണ്ട് മുനിസിപ്പാലിറ്റികൾ കൂടി LDF പിടിച്ചെടുക്കും. എല്ലാ മുനിസിപ്പാലിറ്റിയും ജയിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.വെൽഫെയർ-UDF സഖ്യം, വർഗീയമുന്നണിയായി UDF പരസ്യപ്പെടുത്തുന്ന തെരഞ്ഞെടുപ്പാണിത്. വർഗീയത പടർത്തുന്ന ജമാഅത്തുമായുള്ള UDF ൻ്റെ കൂട്ടിൽ മുസ്ലീം ജനവിഭാഗങ്ങൾക്ക് എതിർപ്പുണ്ട്. അതിനൊരു തിരിച്ചടിയുണ്ടാകും.ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് സിപിഐഎം ചോദിച്ചിട്ടില്ല. ഈ തെരഞ്ഞെടുപ്പിനെ ഇടതുപക്ഷം രാഷ്ട്രീയമായാണ് നേരിട്ടത്. വർഗീയവിരുദ്ധ നിലപാടാണ് സിപിഐഎമ്മിന്. നാല് വോട്ടല്ല, മതേതരത്വം നിലനിർത്തുക എന്നുള്ളതാണ് LDF ൻ്റെ ആവശ്യം.കേരളത്തിലെ ജനങ്ങൾ ഈ ഭരണം കൊണ്ട് സംതൃപ്തരാണ്. അതിൻ്റെ പ്രതിഫലനം തെരഞ്ഞെടുപ്പിലുണ്ടാകും. ബിജെപി കുറേ നാളായി നടത്തുന്ന കച്ചവടം എല്ലാവർക്കും മനസിലാകും. ബിജെപിയുടെ വോട്ടുകുറഞ്ഞാൽ അവർ കച്ചവടം ചെയ്തിട്ടുണ്ടെന്ന് മനസിലാക്കാം. RMP സ്വാധീനമൊന്നും ജില്ലയിലില്ല. ഒഞ്ചിയത്ത് ഇത്തവണ ഇടതുപക്ഷം ഭരണം പിടിക്കുമെന്നും മെഹബൂബ് കൂട്ടിച്ചേർത്തു.

