
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ വടകര മണ്ഡലം വാർഷിക സമ്മേളനം കെ എസ് എസ് പി എ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ സി ഗോപാലൻ വടകരയിൽ ഉദ്ഘാടനം ചെയ്തു. ഡി സി സി ജനറൽ സെക്രട്ടറി ബാബു ഒഞ്ചിയം മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രഡിഡന്റ് പി അംബികയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വി കെ പ്രേമൻ, സർവോത്തമൻ വി പി, പി പി രാജു, എൻ കെ രവീന്ദ്രൻ, വി കെ ഭാസ്കരൻ, കെ പി നജീബ്, പി എം പ്രകാശൻ, എ വിജയൻ, കെ എം ശശിധരൻ, വി ബിനിത, എം സുരേഷ് ബാബു, ടി കെ രതീശൻ, പി സോമൻ , കെ വസുമതി, കെ കെ വസന്ത കുമാരി,, പി ഗിരിജ എന്നിവർ സംസാരിച്ചു.. യോഗത്തിൽ വെച്ച് മുതിർന്ന മെമ്പർമാരെ ആദരിക്കുകയും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു. പുതിയ ഭാരവാഹികൾ : പി അംബിക (പ്രഡിഡന്റ്), കെ പി നജീബ്, ടി കെ രതീശൻ (വൈസ് പ്രസിഡണ്ട്) എം സുരേഷ്ബാബു (സെക്രട്ടറി), പി സോമൻ, ബാലകൃഷ്ണൻ കെ പി ( ജോ. സെക്രട്ടറി), കെ വസുമതി (ട്രഷറർ).

