
തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിൽ പുതുതായി 5030 ബൂത്തുകള്‍ രൂപീകരിച്ചതിൽ പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പരാതി. ഭൂമി ശാസ്ത്ര പരമായ അതിര്‍ത്തികള്‍ പാലിക്കാതെയാണ് ബൂത്തുകള്‍ തിരിച്ചതെന്നാണ് പരാതി. ചിലയിടങ്ങളിൽ ഒരു വീട്ടിലെ വോട്ടര്‍മാര്‍ തന്നെ രണ്ട് ബൂത്തിലാകുന്ന സ്ഥിതിയുണ്ടെന്നും ആക്ഷേപമുണ്ട്. ഹിയറിങ് നോട്ടീസ് അടക്കം എത്തിക്കാൻ പുതിയ ബൂത്തുകളിൽ ബിഎൽഒമാരെ നിയോഗിക്കേണ്ടതുണ്ട്. കരട് വോട്ടര്‍ പട്ടിക വന്ന ശേഷം പേര് ചേര്‍ക്കാനായി 28529 പേരാണ് അപേക്ഷിച്ചത്. 6242 പ്രവാസികളും അപേക്ഷ നൽകി. പേര് ചേര്‍ത്തതിനെതിരെ 37 പരാതികളും കിട്ടി . 24.08 ലക്ഷം പേരാണ് കരട് പട്ടിക വന്നപ്പോള്‍ പുറത്തായത്.

