
ബാംഗ്ലൂരിലെ പ്രൈവറ്റ് ഹോസ്പിറ്റലിൽ വനിത സ്റ്റാഫ് നഴ്സുമാരുടെ ഡ്രസ്സിങ്ങ് റൂം ദൃശ്യങ്ങൾ പകർത്തിയ കേസിൽ ജൂനിയർ ടെക്നീഷ്യൻ അറസ്റ്റിൽ. 23 വയസ്സുകാരൻ വെസ്റ്റ് ബംഗാൾ സ്വദേശി സുവേന്തു മൊഹന്തനെയാണ് അന്ന പൂർണ്ണേശ്വരി നഗർ പൊലിസ് അറസ്റ്റ് ചെയ്തത്.തിങ്കളാഴ്ച്ച രാവിലെ വനിത സഹപ്രവർത്തകർ സുവേന്തുവിനെ സംശയാസ്പദമായ രീതിയിൽ ഓപ്പറേഷൻ തീയറ്ററിന് സമീപം കണ്ടെത്തിയിരുന്നു. അതിന് ശേഷം സ്റ്റാഫുമാരിൽ ഒരാൾ സുവേന്തു ദൃശ്യങ്ങൾ മൊബൈലിൽ കാണുന്നത് കണ്ട് മാനേജ്മെന്റിന് പരാതി നൽകിയിരുന്നു. തുടർന്നുള്ള അന്വഷണത്തിലാണ് സുവേന്തു കൃത്യം ചെയ്തെന്ന് കണ്ടെത്തിയത്.

