
ക്രിസ്തുമസ് – ന്യൂയർ വരവേൽക്കാൻ ഒരുങ്ങി കുടുംബശ്രീ. ഇതോടനുബന്ധിച്ച് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ വടകര കോട്ടപറമ്പിൽ വെച്ച് ഡിസംബർ 24ന് ആരംഭിച്ച ഭക്ഷ്യ വിപണന മേളയുടെ ഓപചാരിക ഉദ്ഘാടനം വടകര മുൻസിപ്പാലിറ്റി ചെയർപേഴ്സൺ പി. കെ.ശശി നിർവഹിച്ചു. നബാർഡിന്റെ സഹായത്തോടെ നടക്കുന്ന മേള ജനുവരി 2വരെ നീണ്ടുനിൽക്കും.കഫെ ട്രെയിനിങ് ലഭിച്ചിട്ടുള്ള കുടുംബശ്രീ കഫെ യൂണിറ്റ് അംഗങ്ങൾ നടത്തുന്ന തദ്ദേശീയമായ വിവിധ ഭക്ഷ്യവിഭവങ്ങൾ ലഭ്യമാവുന്ന ലൈവ് ഫുഡ് കോർട്ടും ഉണ്ടായിരിക്കും.മലബാർ ദം ബിരിയാണി,ഹൈദരാബാദി ബിരിയാണി, ഹരിയാലി ചിക്കൻ, കപ്പ -മീൻ, പഞ്ചരത്ന പായസം, വിവിധയിനം ജ്യൂസ് തുടങ്ങീ ഒട്ടനവധി വിഭവങ്ങൾ മേളയിൽ ഒരുക്കിയിട്ടുണ്ട്. കുടുംബശ്രീ യൂണിറ്റുകൾ ഉൽപാദിപ്പിക്കുന്ന മറ്റ് ഉൽപ്പന്നങ്ങളുടെ വിപണന സ്റ്റാളുകളും മേളയുടെ ഭാഗമായുണ്ട്. ,ഭക്ഷ്യവസ്തുക്കൾ, കരകൗശല വസ്തുക്കൾ, തുണിത്തരങ്ങൾ, മറ്റു നിത്യോപയോഗ സാധനങ്ങൾ തുടങ്ങിയവ വിപണനസ്റ്റാളുകളിൽ ലഭ്യമാണ്.ക്രിസ്മസ്-ന്യൂയർ ബന്ധപ്പെട്ടു വിവിധ തരത്തിലുള്ള കേക്ക് സ്റ്റാളുകളും മേളയുടെ ഭാഗമാണ്. . പ്രവേശനം സൗജന്യം.

ചടങ്ങിൽ സ്വാഗതസംഘം ചെയർമാൻ സതീശൻ മാസ്റ്റർ സ്വാഗതവും വടകര മുൻസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ കെ എം ഷൈനി അധ്യക്ഷതയും വഹിച്ചു. അസി. ജില്ലാ മിഷൻ കോ -ഓർഡിനേറ്റർമാരായ പി. സൂരജ്, എസ്.കെ. അതുൽ രാജ്,വാർഡ് കൗൺസിലർമാരായ വിജുൽകുമാർ, പവിത്രൻ മാസ്റ്റർ, സുനിത രാജീവൻ, നളിനാക്ഷൻ,പുഷ്പ, ശരണ്യ വാഴയിൽ, സി.ഡി.എസ് ചെയർപേഴ്സൺമാരായ വി. മീര, കെ.അനിത, പി.റീന തുടങ്ങിയവർ ആശംസ അറിയിച്ചു. അഴിയൂർ സി. ഡി.എസ് ചെയർപേഴ്സൺ ബിന്ദു ജയ്സൺ ചടങ്ങിന് നന്ദി പറഞ്ഞു.

