
യൂനിറ്റി റസിഡന്‍സ് അസോസിയേഷന് വാര്‍ഷിക ജനറല്‍ ബോഡിയോഗം കോറോത്ത് അങ്കണത്തില്‍ നടന്നു. പ്രസിഡന്റ് കെ.പി.സലീം അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി ആശ അനില്‍കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവു ചെലവ് കണക്കും അവതരിപ്പിച്ചു. കെ.പി.നജീബ്, ടി.പി.രാജന്, പി.മഹമൂദ്, പി.വി.സി.മമ്മു, വി.മുസ്തഫ, എ.കെ.സചീന്ദ്രന്‍, സി.എച്ച്.ജിനീഷ്കുമാര്‍, കെ.പി.നിസാര്‍, മുഹമ്മദ് ഷഫീക്ക് തുടങ്ങിയവര്‍ സംസാരിച്ചു. ചര്‍ച്ചകള്‍ക്കു ശേഷം
പുതിയ പ്രസിഡന്റായി ബഷീര്‍ പൊന്മണിച്ചിയെയും ജനറല്‍ സെക്രട്ടറിയായി ആര്.കെ.പ്രദീപിനെയും ഖജാന്‍ജിയായി ടി.പി.രാജീവനെയും യോഗം തെരഞ്ഞെടുത്തു. ടി.പി.രാജേന്ദ്രന്, വി.ആര്.റയീസ് (വൈസ് പ്രസിഡന്റുമാര്‍), ടി.പി.മുസ്തഫ, ആശിഷ് മട്ടോല് (ജോ. സെക്രട്ടറിമാര്‍) എന്നിവരാണ് മറ്റുഭാരവാഹികള്‍. തെരഞ്ഞെടുപ്പ് നടപടികള്‍ മുക്കോലക്കല്‍ ഹംസ നിയന്ത്രിച്ചു. വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു

