
വടകര: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ പരാജയം സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തൽ ആണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബവിത്ത് മലോൽ. സംസ്ഥാന ഗവൺമെന്റ് പൂർണ്ണ പരാജയമാണ് എന്ന് ഇതിലൂടെ തെളിഞ്ഞുവെന്നും അദ്ദേഹം കൂടി ചേർത്തു. യൂത്ത് കോൺഗ്രസ് വടകര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തക കൺവെൻഷനും, ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപക ദിനാഘോഷവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ് സി. നിജിൻ അധ്യക്ഷത വഹിച്ചു.പ്രബിൻ പാക്കയിൽ,മുഹമ്മദ് മിറാഷ്, സജിത്ത് മാരാർ, അഭിനന്ദ് ജെ മാധവ്, ജിബിൻരാജ് കൈനാട്ടി,ദിൽരാജ് പനോളി, ഗായത്രി മോഹൻദാസ്, കാർത്തിക് ചോറോട് എന്നിവർ സംസാരിച്ചു.

