
വടകര.സതേൺ മോട്ടോർ ആൻഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ (l NTUC)ന്റെ നേതൃത്വത്തിൽ വടകര ജൂബിലി കുളത്തിന്റെ പരിസരത്ത് വെച്ച് ലഹരി വിരുദ്ധ സ്റ്റിക്കർ വിതരണം ചെയ്തു
കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്നാണ്, അത് മാറ്റി കേരളം ലഹരിയുടെ സ്വന്തം നാട് ആക്കി മാറ്റരുത്, നമ്മൾ പറയണം ലഹരിമരുന്ന് ഉപയോഗിക്കില്ല എന്ന്. ഇങ്ങനെ എഴുതിയ സ്റ്റിക്കർ വടകരയിൽ എല്ലാ മോട്ടോർ മേഖലയിലും വിതരണം ചെയ്യുവാൻ തീരുമാനിച്ചു
യൂണിയൻ ജില്ലാവൈസ് പ്രസിഡന്റ് രഞ്ജിത്ത് കണ്ണോത്ത് ഉദ്ഘാടനംചെയ്തു ഷാജി ചോറോട് അധ്യക്ഷത വഹിച്ചു, വിനു കെ. ടി. കെ. ഭരതൻ തോട്ടത്തിൽ, ജയരാജൻ, രാജേഷ്, ചന്ദ്രൻ, എന്നിവർ സംസാരിച്ചു

