
എല്‍ഡിഎഫിനോ ഏതെങ്കിലും പാര്‍ട്ടിക്കോ മാര്‍ക്കിടാനോ തെറ്റും ശരിയും പറയാനോ ആരും വെള്ളാപ്പള്ളി നടേശനെ ഏല്‍പ്പിച്ചിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.വെള്ളാപ്പള്ളിയല്ല എല്‍ഡിഎഫ്, അതുകൊണ്ട് ഇത്തരം കാര്യങ്ങളിലൊന്നും വെള്ളാപ്പള്ളിയുടെ ഒരുപദേശവും കാത്തിരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളി നടേശനുമായി ഒരു തര്‍ക്കത്തിന് താനില്ലെന്നും അദ്ദേഹം പറഞ്ഞു.ബിനോയ് വിശ്വമല്ല പിണറായി വിജയനെന്നും തനിക്ക് തന്റെ നിലപാട് ആണ് ഉള്ളതെന്നും അദ്ദേഹത്തെ കാറില്‍ കയറ്റിയത് തെറ്റായി ഇപ്പോഴും തോന്നിയിട്ടില്ലെന്നും പിണറായി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. മുഖ്യമന്ത്രി പറഞ്ഞത് ശരിയല്ലേയെന്നും ബിനോയ് വിശ്വമല്ല പിണറായി വിജയന് എന്നും അദ്ദേഹം പറഞ്ഞു. എന്റെ നിലപാട് ഞാന്‍ പറയും. അദ്ദേഹത്തിന്റെ കാഴ്ചപ്പാടും നിലപാടും അദ്ദേഹം പറയും.

