
ബെംഗളൂരുവില്‍ കെട്ടിടത്തിന്റെ 16-ാം നിലയിൽ നിന്ന് യുവ എഞ്ചിനീയര്‍ വീണു മരിച്ചു. ബെംഗളൂരു ഷെട്ടിഹള്ളി പ്രിൻസ് ടൗൺ അപ്പാർട്ട്മെന്റിൽ മാതാപിതാക്കളോടൊപ്പം താമസിച്ചു വരികയായിരുന്ന നിക്ഷപ് (26) ആണ് മരിച്ചത്.ബുധനാഴ്ച പുലർച്ചെ അഞ്ച് മണിക്ക് വീട്ടിലേക്ക് വേഗം എത്തുമെന്ന് നിക്ഷപ് പറഞ്ഞുവെന്ന് പിതാവ് കിഷോർ പറയുന്നു. എന്നാല്‍ രാവിലെ 8:30ന്, അപ്പാർട്ട്മെന്റ് അസോസിയേഷൻ പ്രസിഡന്റ് വിളിച്ചതിന് പിന്നാലെ താഴേക്ക് വന്നപ്പോള്‍ നിക്ഷപ് താഴെ മരിച്ചു കിടക്കുന്നതായി കണ്ടുവെന്ന് അദ്ദേഹം പറഞ്ഞു. ബാഗലഗുണ്ടെ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.യുവ എഞ്ചിനീയറുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്നും കുറച്ച് വർഷങ്ങളായി നിക്ഷപ്, സ്കീസോഫ്രീനിയയാല് ചികിത്സയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി.

