
വടകര ഗവൺമെന്റ് ആയുർവേദ ആശുപത്രിയിൽ, പുതിയ ഫിസിയോ തെറാപ്പി യൂണിറ്റിന്റെ ഓൺലൈൻ ഉദ്ഘാടനം ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് വീണാ ജോർജ് നിർവഹിച്ചു.
നാഷണൽ ആയുഷ് മിഷൻ മുഖേന സർക്കാർ 46 ആയുഷ് കേന്ദ്രങ്ങളിൽ ആയി അനുവദിച്ച ഫിസിയോതെറാപ്പി യൂണിറ്റിന്റെ സംസ്ഥാന തല ഉദ്ഘാടന ചടങ്ങ് ആണ് നടന്നത് .ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രജിത എ.പി. അധ്യക്ഷത വഹിച്ച ചടങ്ങിൽ
സീനിയർ മെഡിക്കൽ ഓഫീസർ ഡോ. ഷംസുദ്ധീൻ സ്വാഗതം പറഞ്ഞു. ഗവ. ആയുർവേദ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. കവിത എസ്. പദ്ധതി വിശദീകരണം ചെയ്തു .
വാർഡ് കൗൺസിലർ സി.കെ. കരീം, ഒഡിഇപിസി ചെയർമാൻ അഡ്വ. കെ.പി. അനിൽ കുമാർ, എച്ച്.എം.സി. അംഗങ്ങൾ പി.കെ. കൃഷ്ണൻ, നാണു മാസ്റ്റർ , സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ( നാഷണൽ ആയുഷ് മിഷൻ ) ഡോ. നിവ്യ കുമാർ കെ , ഫാർമസിസ്റ്റ് ഹരിദാസൻ പി പി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു . ഫിസിയോതെറാപ്പിസ്റ്റ് തീർത്ഥ എ.കെ. നന്ദി അറിയിച്ചു. പുതിയ ഫിസിയോ തെറാപ്പി യൂണിറ്റ് ആരംഭിച്ചതോടെ രോഗികൾക്ക്ഫിസിയോതെറാപ്പി സേവനങ്ങൾ ആയുർവേദ ചികിത്സാരീതികളോടൊപ്പം ലഭ്യമാകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

