
ശബരിമല സ്വർണ്ണകൊള്ള നടത്തിയ സിപിഎം നേതാക്കൾക്ക് സംരക്ഷണം ഒരുക്കുന്ന പിണറായി സർക്കാരിനെതിരെ മകരവിളക്ക് ദിനത്തിൽ യൂത്ത് കോൺഗ്രസ് ചോറോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശബരിമല സംരക്ഷണ ജ്യോതി തെളിയിച്ചു പ്രതിഷേധം സംഘടിപ്പിച്ചു.പരിപാടി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചോറോട് മണ്ഡലം പ്രസിഡന്റ് പി. ടി. കെ നജ്മൽ ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ്സ് ചോറോട് മണ്ഡലം പ്രസിഡന്റ് ജിബിൻരാജ് കൈനാട്ടി അധ്യക്ഷത വഹിച്ചു.റസാഖ് കൈനാട്ടി,കാർത്തിക് ചോറോട്,ബിജു.ടി.എം അഖിൽനാഥ്,എന്നിവർ സംസാരിച്ചു

