
തൃശൂരില്‍ നടക്കുന്ന സംസ്ഥാനസ്കൂള്‍ കലോത്സവത്തില്‍ വട്ടോളി സംസ്കൃതം എച്ച്എസിലെ ആര്.നൈതിക കന്നട പദ്യം ചൊല്ലലില്‍ എ ഗ്രേഡ് കരസ്ഥമാക്കി. പത്താം തരം വിദ്യാര്‍ഥിനിയായ നൈതിക ഇത് മൂന്നാം തവണയാണ് സംസ്ഥാന കലോത്സവത്തില്‍ എ ഗ്രേഡ് നേടുന്നത്. കുന്നുമ്മല്‍ പഞ്ചായത്തിലെ കക്കട്ടില്‍ സ്വദേശിയാണ് നൈതിക.

