
ജനാധിപത്യ പ്രക്രിയയിൽ വോട്ടർമാരുടെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായി നടത്തിയ മാതൃകാ പ്രവർത്തനങ്ങൾക്കുള്ള മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ പുരസ്കാരങ്ങൾ കോഴിക്കോട് ജില്ലാ ഭരണകൂടം ഏറ്റുവാങ്ങി. ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം കനകക്കുന്ന് പാലസിൽ സംഘടിപ്പിച്ച ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അവാർഡുകൾ കൈമാറി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ, തിരുവനന്തപുരം ജില്ലാ കലക്ടർ തുടങ്ങിയവർ സംബന്ധിച്ചു.
കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ് (മികച്ച ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ, വോട്ടർ ബോധവത്കരണവും വിദ്യാഭ്യാസവും വിഭാഗം), ഡോ. നിജീഷ് ആനന്ദ് (മികച്ച ജില്ലാ ഇലക്ടറൽ ലിറ്ററസി ക്ലബ് കോഓഡിനേറ്റർ), കുന്ദമംഗലം ബി.എൽ.ഒ. കെ രാജേഷ് (മികച്ച ബൂത്ത് ലെവൽ ഓഫീസർ), കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് (മികച്ച ഇലക്ടറൽ ലിറ്ററസി ക്ലബ് – രണ്ടാം സ്ഥാനം), സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് വിദ്യാർത്ഥി പി ജി ആകാശ് (മികച്ച ഇലക്ടറൽ ലിറ്ററസി ക്ലബ് അംബാസഡർ) എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്.

