
കറത്യാത്ത് വീട്ടിൽ നടന്ന ചടങ്ങിൽ വെച്ച് മെഡിക്കൽ ഉപകരണങ്ങൾ സുരക്ഷാ പെയിൻ & പാലിയേറ്റീവിന് കൈമാറി. കുഞ്ഞി മാധവിഅമ്മയുടെ മകൻ ശ്രീധരൻ നമ്പ്യാറിൽ നിന്നും മെഡിക്കൽ ഉപകരണങ്ങൾ ചോറോട് പഞ്ചായത്ത് പ്രസിഡൻ്റ് ഷൈജി പ്രമോദ് ഏറ്റുവാങ്ങി. ചടങ്ങിന് സൂരജ് സ്വാഗതം പറഞ്ഞു. ആശംസകൾ അർപ്പിച്ച് കൊണ്ട് വാർഡ് മെമ്പർ രേഷ്മപയോളത്തിൽ, അഡ്വക്കറ്റ് വത്സലൻ, ശ്രീ ബാബു കരുവലോടി ,എന്നിവർ സംസാരിച്ചു . വൈക്കിലശ്ശേരി സുരക്ഷാ പാലിയേറ്റീവിനെ പ്രതിനിധീകരിച്ച് രക്ഷാധികാരി എൻ.നിധിൻ ചടങ്ങിൽ സംസാരിച്ചു.

