
ജെസിഐ അലൂമിനി ക്ലബ്ബ് മീഡിയ ഐക്കൺ അവാർഡ് റിപ്പോർട്ടർ ടിവി പ്രിൻസിപ്പാൾ കറസ്പോണ്ടന്റ് ആർ റോഷിപാലിന്, വെള്ളിയാഴ്ച്ച കാലിക്കറ്റ് സർവകലാശാല ലാവൻഡിസ് കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന മേഖല സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കും, നടിയെ ആക്രമിച്ച കേസ് ഉൾപ്പടെ സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമ കേസുകളിലെ വാർത്തകൾ പരിഗണിച്ചാണ് അവാർഡ്.
നേരത്തെ കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ഏർപ്പെടുത്തിയ സ്വാമി വിവേകാനന്ദന് യുവ പ്രതിഭാ പുരസ്കാരം, യുവജന കമ്മീഷൻ യൂത്ത് ഐക്കൺ അവാർഡ്,
പ്രഥമ കോടിയേരി ബാലകൃഷ്ണൻ മാധ്യമ പുരസ്കാരം, ലയൺസ് ക്ലബ് മീഡിയ അവാർഡ്, പ്രേം നസീർ മാധ്യമ പുരസ്കാരം, ജെ.സി ഡാനിയൽ മാധ്യമ പുരസ്കാരം, സർഗ്ഗാലയ അവാർഡ് തുടങ്ങിയ നിരവധി അംഗീകാരങ്ങൾ റോഷിപാലിന് ലഭിച്ചിട്ടുണ്ട്.
ഭാര്യ: ശ്രീന രോഷിപാല്‍, മകള്‍: ദക്ഷ രോഷിപാല്‍ (വിദ്യാര്‍ത്ഥിനി, പട്ടം സെന്റ് മേരീസ് ഹൈസ്കൂള്‍, തിരുവനന്തപുരം).

