
തിരുവനന്തപുരം കിളിമാനൂരിൽ യുവതിയെ അമ്മാവൻ വെട്ടിപ്പരിക്കേൽപ്പിച്ചു. യുവതികളുടെ കൈകൾക്കാണ് ആഴത്തിൽ വെട്ടേറ്റത്. സിന്ധുവെന്ന യുവതിക്കാണ് ഗുരുതരമായി പരിക്കേറ്റത്. യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. അമ്മാവൻ മണിക്കുട്ടനായി തിരച്ചിൽ ആരംഭിച്ചു.
വെള്ളിയാഴ്ച രാവിലാണ് സംഭവം. മകളെ സ്കൂളിലാക്കിയ ശേഷം വീട്ടിലേക്ക് വരുന്ന സമയത്താണ് മണിക്കുട്ടൻ സിന്ധുവിനെ ആക്രമിച്ചത്. സിന്ധുവിൻ്റെ കൈകളിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ പറയുന്നത്.

