
കൊല്ലം: സോളാർ കേസിൽ മന്ത്രി ഗണേഷ്കുമാറിനെതിരെ മുൻ പേഴ്സണൽ സ്റ്റാഫ് സുധീർ മലയിലിൻ്റെ മൊഴി. ഉമ്മൻ ചാണ്ടിയെ ലൈംഗിക ആരോപണ കേസിൽ കുടുക്കുമെന്ന് ഗണേഷ് പറഞ്ഞിരുന്നതായി സുധീർ മലയിൽ കൊട്ടാരക്കര കോടതിയിൽ മൊഴി നൽകി. സോളാർ പരാതിയിൽ പേജുകൾ കൂട്ടിച്ചേർത്തതിൽ ഗൂഢാലോചനയുണ്ടെന്ന അഭിഭാഷകനായ സുധീർ ജേക്കബിൻ്റെ പരാതിയിലാണ് മൊഴി നൽകിയത്. 2011 മുതൽ 2013 വരെ ഗണേഷ് കുമാറിൻ്റെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്നു സുധീർ മലയിൽ.
സോളാർ പരാതിക്കാരിയുമായി ഗണേഷിന് അടുത്ത ബന്ധമുണ്ടെന്നും മന്ത്രിയുടെ വസതിയിലും ഓഫീസുകളിലും പരാതിക്കാരി നിത്യ സന്ദർശക ആയിരുന്നെന്നും സുധീർ മലയിൽ പറയുന്നു. മന്ത്രിസ്ഥാനം തിരികെ നൽകാത്ത ഉമ്മൻ ചാണ്ടിയെ പാഠം പഠിപ്പിക്കാൻ ഗണേഷ് കുമാർ തീരുമാനിച്ചിരുന്നുവെന്നും സുധീർ മലയിൽ ആരോപിച്ചു.

