
വടകര ഡിവലപ്പ്മെൻ്റ് ഫോറത്തിൻ്റെ സംഘാടനത്തിൽ നഗരഹൃദയ ഭാഗമായ കുഞ്ഞിരാമൻവക്കീൽ റോഡിൽ (ക്യൂൻസ് റോഡ് ) ആരംഭിക്കുന്ന “സൺഡെ മാർക്കറ്റ്” ഉദ്ഘാടന പരിപാടിയുടെ പ്രചരണാർത്ഥം വിളംബരജാഥ നടത്തി. ഫോറം പ്രസിഡണ്ട് അഡ്വ: ഇ. നാരായണൻ നായർ, ജനറൽ സെക്രട്ടറി കെ.എൻ വിനോദ്, കോ-ഓർഡിനേറ്റർ വിനോദ് ചെറിയത്ത് , സ്വാഗത സംഘം ചെയർമാൻ കരിപ്പള്ളി രാജൻ , ഭാരവാഹികളായ എ.പി. ഹരിദാസൻ , അഡ്വ :കായക്ക രാജൻ, സി.കെ. അനിൽകുമാർ ,വി. അസീസ്, അഡ്വ: വിനൽകുമാർ , എം.കെ. ഗോപാലൻ , കെ.ഷിജു ഷൈനി, വി.പി ശശി , സവിത എന്നിവർ നേതൃത്വം നൽകി. പുതിയ ബസ്സ് സ്റ്റാൻ്റിൽ നിന്നും ആരംഭിച്ച വിളംബരജാഥ എ ടോടി, അഞ്ച് വിളക്ക് ജംഗ്ഷൻ ,മാർക്കറ്റ് റോഡ് വഴി കുഞ്ഞിരാമൻവക്കീൽ റോഡിൽ സമാപിച്ചു.2025 ഒക്ടോബർ 26 ന് വൈകുന്നേരം 3 മണിക്ക് നഗരസഭ ചെയർപേഴ്സൺ കെ.പി. ബിന്ദു സൺ ഡെ മാർക്കറ്റ് ഉദ്ഘാടനം ചെയ്യും

